ചിത്രം ജൂണ്‍ 9 മുതൽ തിയറ്ററുകളില്‍ ‘കൊള്ള’ നടക്കും ; സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മുവി ഡെസ്ക്ക് : സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി . ചിത്രം ജൂണ്‍ 9ന് തിയറ്ററുകളില്‍ എത്തും. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയാണ് ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ ദുരൂഹത ഉള്ള ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത് . ഒരു മോഷണവും അതുമായി ബന്ധപ്പെട്ടുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ആണ് തിരക്കഥ. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ രാജവേല്‍ മോഹനാണ് . അയ്യപ്പന്‍ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Hot Topics

Related Articles