തിരുവല്ല : ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് കുരുമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍പിള്ള നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പത്തുലക്ഷം രൂപ മുടക്കി 10 എച്ച്പി മോട്ടോറും എച്ച്ഡിപിഇ പൈപ്പ്‌ലൈനും ഉപയോഗിച്ചു പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഈ പദ്ധതിയിലൂടെ 40 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുക. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ കുരുമല നേരിടുന്ന പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. വാര്‍ഡ് അംഗം അനില്‍ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. എസ് രാജീവ്, വാര്‍ഡ് അംഗം കെ. കെ വിജയമ്മ ടീച്ചര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.