വായനപക്ഷാചരണം വിപുലമായ പരിപാടികള്‍;
മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴ് വരെയാണ് വായനപക്ഷാചരണം സംഘടിപ്പിക്കുക. വായനദിനമായ ജൂണ്‍ 19ന് രാവിലെ 9.30ന് കാരംവേലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ജൂലൈ ഏഴിന് തോട്ടക്കോണം ഗവ എച്ച്എസ്എസില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.

Advertisements

സംസ്ഥാന സര്‍ക്കാരും ജില്ലാ ലൈബ്രറി കൗണ്‍സിലും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും വിവിധ വകുപ്പുകളും സംയുക്തമായാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ഗ്രന്ഥശാലകള്‍, സ്‌കൂള്‍-കോളജുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍ ജനറല്‍ കണ്‍വീനറും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ കണ്‍വീനറും വിവിധ വകുപ്പ് പ്രതിനിധികളും സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരും നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ-ഓര്‍ഡിനേറ്ററും അംഗങ്ങളായ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂണ്‍ 19ന് എല്ലാ സ്‌കൂളുകളിലും ലൈബ്രറികളിലും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജൂണ്‍ 20നും 21നും ഗ്രന്ഥശാലകള്‍ക്കു സമീപത്തെ സ്‌കൂളുകളില്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തും. ഗ്രന്ഥശാലാ ഭാരവാഹികള്‍ പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. ജൂണ്‍ 22ന് ജി. ശങ്കരപ്പിള്ള (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും.
ജൂണ്‍ 24നും 25നും ഗ്രന്ഥശാലാ പരിസരത്തുള്ള എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും. പുസ്തകോത്സവങ്ങളില്‍ നിന്നും വാങ്ങിയ പുതിയ പുസ്തകങ്ങളുടെയും വായനമത്സരത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പുസ്തകങ്ങളുടെയും പ്രദര്‍ശനം രണ്ടു ദിവസങ്ങളിലായി എല്ലാ ഗ്രന്ഥശാലകളിലും നടത്തും.

ജൂണ്‍ 26ന് എല്ലാ ഗ്രന്ഥശാലകളിലും ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 60 സ്‌കൂളുകളില്‍ ലഹരി വിരുദ്ധദിനം ആചരിക്കും. യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ലബുകളില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.