പന്തളം : ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഗവണ്‍മെന്റ് ഏറെ പ്രാമുഖ്യം നല്‍കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എംഎല്‍എ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പൊങ്ങലടി വാര്‍ഡിലെ അബികാഭവനം പടി -വല്ല്യയ്യത്ത് കനാല്‍ റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി എം മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ ജ്യോതികുമാര്‍ , രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.