വിദ്യാര്‍ഥികള്‍ക്കായി കഥകളി മുദ്രാ പരിശീലന കളരി ആരംഭിച്ചു

കോഴഞ്ചേരി : അയിരൂര്‍ ഗ്രാമപഞ്ചായത്ത് തുടര്‍പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരിക്ക് പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്കുന്നത്. പരിശീലനക്കളരിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കലാവിഷയത്തിനായി നീക്കിവെച്ചിരിക്കുന്ന സമയമാണ് കഥകളി മുദ്രാ പരിശീലനത്തിന് ഉപയോഗപ്പെടുത്തുക. മുദ്രാ പരിശീലനം നല്‍കാന്‍ നാല് അധ്യാപകരെ പഞ്ചായത്ത് നിയമിച്ചു. ജില്ലാ കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisements

അയിരൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് യോഗയും കായിക പരിശീലനവും നല്‍കും. ചെറുകോല്‍പുഴ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി. പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ വിമല്‍, സാംകുട്ടി അയ്യക്കാവില്‍, ബ്ലോക്ക് പഞ്ചായത്തംഗം സൂസന്‍ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭാവതി, എന്‍. ജി. ഉണ്ണികൃഷ്ണന്‍, അനുരാധ ശ്രീജിത്ത്, അനിതകുറുപ്പ്, കഥകളി ക്ലബ് വര്‍ക്കിങ് പ്രസിഡന്റ് ഹരികൃഷ്ണന്‍ തോട്ടവള്ളില്‍, പ്രധാന അധ്യാപിക അനിത ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.