കുറ്റൂർ ഗ്രാമപഞ്ചായത്ത്
ചികിത്സാ സഹായനിധി രൂപീകരണം

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ക്യാൻസർ, കിഡ്നിരോഗം, ഹൃദയരോഗം തുടങ്ങി മാരകമായ രോഗം ബാധിച്ച് ചികിത്സകൾ നടത്തുന്നതിന് ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. തെങ്ങേലി കൊച്ചുവീട്ടിൽ മനു വിജയന്റെ ക്യാൻസർ ബാധിതനായ മുന്നു വയസ്സുള്ള അർജ്ജുന്റെ മജ്ജ മാറ്റി വയ്ക്കുന്നതിന് 25 ലക്ഷം രൂപ അടിയന്തിരമായി ആവശ്യമായിരിക്കുന്നു. ആയതുപോലെ നിരാലംഭരായ പല രോഗികളും സഹായ അഭ്യർത്ഥനയുമായി നിൽക്കുന്നു. ഇത് ഗൗരവമായി കണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെ 14 വാർഡുകളിലേയും മുഴുവൻ വീടുകളും വാർഡ് മെമ്പറുമാരുടെ ചുമതലയിൽ കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് ഗ്രാമപഞ്ചായത്തയിൽ “ചികിത്സാ സഹായ നിധി” രൂപീകരിക്കുന്നതിനായി ആഗ്രഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചു ചെയർമാനായും, ജോ ഇലഞ്ഞിമുട്ടിൽ കൺവീനറായും ഗ്രാമപഞ്ചായത്ത് ചികിത്സാ സഹായനിധി രൂപീകരിച്ചു പ്രവർത്തിക്കുന്നു. സഹായ നിധിയ്ക്കായി കുറ്റൂർ ഐ.ഒ.ബി ബാങ്കിൽ 051801000017723 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. പ്രവർത്തകർ നിങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുമ്പോൾ പരമാവധി സഹായം നൽകുകയും, നിങ്ങളുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് സഹായങ്ങൾ ലഭിക്കുവാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ നിന്നെല്ലാം സഹായം നേടിതരികയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഗ്രാമപഞ്ചായത്ത് ചികിത്സാ സഹായനിധി സമിതിക്കുവേണ്ടി കെ ജി സഞ്ചു, ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles