അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പർ സാഹസികമായി പോലീസ് പിടികൂടി

പത്തനംതിട്ട : അനധികൃത പച്ചമണ്ണ് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ നിരീക്ഷണത്തെതുടർന്ന് നടത്തിയ നീക്കത്തിൽ പന്തളം പോലീസ് സാഹസികമായി ടിപ്പർ പിടികൂടി, ഡ്രൈവർ അറസ്റ്റിൽ. കൈപ്പട്ടൂരിൽ നിന്നും അനധികൃത പച്ചമണ്ണ് കടത്തിക്കൊണ്ടുവന്ന ടിപ്പർ ലോറിയുടെ ഡ്രൈവർ ഹരിപ്പാട് മുട്ടം ദേവാലയത്തിൽ രഘുവിന്റെ മകൻ രഘുലാലി(30)നെയാണ് പന്തളം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം ജില്ലയിൽ ഇത്തരം പരിശോധനകൾ നടത്തി, പാസ്സോ അനുമതി പത്രമോ ഇല്ലാതെ ഖനനവും കടത്തും നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി തുടരുകയാണ്. അനന്തരനിയമനടപടികൾക്കായി വാഹനം മെയിനിങ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്ക് കൈമാറി. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം സിപിഓ മാരായ പ്രകാശ് ജി, അൻവർഷാ എന്നിവരാണുണ്ടായിരുന്നത്.

Hot Topics

Related Articles