കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ അപകടകരമായ കുഴി : യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു

തിരുവല്ല :
കുറ്റൂർ എം സി റോഡിലെ കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വീണു നിരവധി യാത്രക്കാർക്ക് അപകടം പറ്റിയ സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു യൂത്ത് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി സൂചന ബോർഡ് സ്ഥാപിച്ചു. പുതിയ പാലത്തിൽ തിരക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ കെ. എസ്. ആർ. ടി. സി ഉൾപ്പെടെയുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടികാടൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല, ജിനീഷ് തോമസ്, ടോണി ഇട്ടി, അനിൽ കല്ലുമല എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles