തിരുവല്ല ടി കെ റോഡിൽ അപകടം : കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ച് ആറു പേർക്ക് പരിക്ക്

തിരുവല്ല : ടി കെ റോഡിലെ തോട്ടഭാഗത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. തിരുവല്ല ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ മാരുതി വാഗണർ കാർ എതിർ ദിശയിൽ നിന്ന് എത്തിയ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ കവിയൂർ ഇഞ്ചത്തടിയിൽ സന്തോഷ്, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന കവിയൂർ ചെറുതറയിൽ വീട്ടിൽ സി കെ ലത, അമിത് , ആദിദേവ് , ബൈക്ക് യാത്രകൾ ആയിരുന്ന ഓതറ തൈമരവും കര തോപ്പിൽ ദേവപ്രഭയിൽ വിജയ ലക്ഷ്മി, പ്രഭാ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

തോട്ടഭാഗം ജംഗ്ഷന് സമീപം ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ആറു പേരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം സ്വദേശി ജയ്സ് പീറ്റർ ഓടിച്ചിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. തിരുവല്ല പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Hot Topics

Related Articles