ഇൻകാസ് ഖത്തർ തണൽ 2023 : നിയോജകമണ്ഡല തല ഉദ്ഘാടനം

തിരുവല്ല : ഇൻകാസ് ഖത്തർ സംഘടയുടെ തണൽ 2023 പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം നിയോജകമണ്ഡല തല ഉദ്ഘാടനം നടന്നു.
യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റൂർ പഞ്ചായത്തിലെ കദളിമംഗലം ദേവസ്വം ബോർഡ് എൽപി സ്കൂളിലെ പ്രധാന അദ്ധ്യാപിക ബിന്ദു ശ്രീകുമാറിന് നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. തണൽ പദ്ധതിയിലൂടെ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കിറ്റ് വിതരണം നടന്നു.
ഇൻകാസ് പ്രതിനിധി ഷാജി തേൻമഠം , ഷിബു തേൻമഠം, ജോൺസൺ വെൺപാല, രഞ്ജിത് പൊന്നപ്പൻ, മോൻസി വെൺപാല എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles