തിരുവല്ല : കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ റ്റി യു) തിരുവല്ല ഡിവിഷൻ ജനറൽബോഡി ബിലീവേഴ്സ് ചർച്ച് യൂത്ത് സെൻററിൽ നടന്നു.
കേന്ദ്രസർക്കാരിൻറെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഏപ്രിൽ അഞ്ചിന് തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, എന്നിവർ ഒത്തുചേർന്ന് ഡൽഹി ഭരണ സിരാ കേന്ദ്രത്തിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കുവാൻ തീരുമാനിച്ചു. വർഗീയ ആശയങ്ങൾ തൊഴിലാളികളുടെ കുടുംബങ്ങളിൽ സ്വാധീനം ചെലുത്തുന്നത് തടയാൻ ഫലപ്രദമായി ഇടപെടും . കുടുംബയോഗങ്ങൾ വിളിച്ചു കൂട്ടും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വർക്കേഴ്സ് അസോസിയേഷൻ എതിരല്ല എന്നാൽ മീറ്റർ വിലയും പരിപാലന ചാർജും ഉപഭോക്താവിന്റെ പക്കൽ നിന്നും ഈടാക്കുന്ന മാതൃക അംഗീകരിക്കില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ വേണം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കാൻ, കെഎസ്ഇബി യിലെ റവന്യൂ വിഭാഗത്തെ ഇല്ലാതാക്കാനും ഈ വിഭാഗം ഔട്ട് സോഴ്സിംഗ് ചെയ്യുന്നതുമായ തീരുമാനത്തിൽ നിന്നും മാനേജ്മെൻറ് പിന്മാറണം
തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് രഘുനാഥ് ആലപ്പുഴ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സജീവ് കുമാർ എം പി, എസ് പ്രകാശ്, ജിഷു പീറ്റർ, എം എൻ മധു , സ്റ്റാൻലി ജോസഫ്, ബിജു ജെ, സന്തോഷ് എം എ തുടങ്ങിയവർ സംസാരിച്ചു.