മാർത്തോമ്മ സഭ : ജോർജ് കുട്ടി മെറിറ്റ് അവാർഡ് വിതരണം ചെയ്തു

തിരുവല്ല : മാർത്തോമ്മാ സഭയുടെ പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ് കുട്ടി അവാർഡ് വിതരണം ചെയ്യ്തു. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനും ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പത്മശ്രീ ഡോ. സി ജി കൃഷ്ണദാസ് നായർക്കും യുവശാസ്ത്രജ്ഞനുള്ള അവാർഡ് ഐഐറ്റി ചെന്നൈ അസോസിയേറ്റ് പ്രൊഫസർ ഡോ. റ്റിജു തോമസിനും നൽകിയത് . മെറിറ്റ് അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും യുവശാസ്ത്രജ്ഞ അവാർഡ് അര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്.

കമ്മറ്റി ചെയർമാൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ജോർജ് സ്കോളർ, പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്തു. സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, വികാരി ജനറാൾ വെരി റവ. ഡോ. ഈശോ മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles