തിരുവല്ല : സുപ്രധാന റവന്യൂ ഡിവിഷനായ തിരുവല്ലായിൽ ഡിവിഷണൽ മജിസ്ട്രേറ്റ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞെന്നും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ സർക്കാർ അടിയന്തരമായി പുതിയ ആർ ഡി ഒ യെ തിരുവല്ലായിൽ നിയമിക്കണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആവശ്യപ്പെട്ടു. വാർഷിക പദ്ധതികളുടെ അവസാന ഘട്ടത്തിലേക്ക് കടക്കവേ നിത്യേന നൂറുകണക്കിന് ഓൺലൈൻ അപേക്ഷകളാണ് ആർ ഡി ഓഫീസിൽ വന്നുകൊണ്ടിരിക്കുന്നത്. വസ്തു, പഠനം, ജോലി, വിദേശയാത്ര തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട ആർ ഡി ഓഫീസിൽ എത്തുന്നവർ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്.
ഇതിനോടകം അടൂർ ആർ ഡി ഒ, ഡെപ്യൂട്ടി കളക്ടർമാർക്ക് അടക്കം താൽക്കാലിക ചുമത നൽകി തിരുവല്ലയിലേക്ക് അയച്ചെങ്കിലും പ്രധാനപ്പെട്ട ഫയലുകളിൽ ഒന്നും തീർപ്പ് കൽപ്പിക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞമാസം അഞ്ചിനാണ് തിരുവല്ല സബ് കളക്ടർ സ്ഥലം മാറിപ്പോയത്. തിരുവല്ല മുതൽ ശബരിമല ഉൾപ്പെടുന്ന പ്രദേശത്തിന് വരെ ചുമതലയുള്ള തിരുവല്ല ആർ ഡി ഒ യുടെ അഭാവത്തിന്റെ മറവിൽ നിരവധി കുന്നുകൾ തുരന്നു മാറ്റപ്പെടുകയും പാടശേഖരങ്ങളും കുളങ്ങളും നികത്തപ്പെടുകയും ആണ്.
ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ അടിയന്തിരമായി തിരുവല്ലയിൽ ആർടിഒ യെ നിയമിക്കുവാൻ നടപടികൾ ഉണ്ടാവണമെന്ന് വി ആർ രാജേഷ് ആവശ്യപ്പെട്ടു.