കേരള സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ യു ഡി എഫ് സമരം

പത്തനംതിട്ട : കെട്ടിട നികുതിയും കെട്ടിട പെർമിറ്റ് ഫീസും ഭീമമായി വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ സമരം നടത്തുവാൻ യു ഡി എഫ് തീരുമാനം. കെട്ടിട പെർമിറ്റ് ഫീസും പുതുതായി നിർമ്മിക്കുന്ന വീടുകളുടെ നികുതിയും ഒരു ന്യായീകരണവുമില്ലാതെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കെട്ടിട പെർമിറ്റ് ഫീസ് 500 ശതമാനത്തിലേറെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. വീട് വെയ്ക്കുന്നതിനുള്ള പെർമിറ്റ് ഫീസ് 30 രൂപയിൽ നിന്ന് 1000 രൂപ മുതൽ 5000 രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

Advertisements

പഞ്ചായത്ത് പരിധിയിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 555 രൂപയിൽ നിന്നും 8500 രൂപ വരെയാക്കിയാണ്
ഉയർത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ പുതുതായി നിർമ്മിക്കുന്ന വീടുകൾക്ക് നികുതി അന്യായമായി വർദ്ധിപ്പിച്ചിരിക്കുന്നു. 3 രൂപ മുതൽ 8 രൂപ വരെ ആയിരുന്നത് 6 രൂപ മുതൽ 10 രൂപ വരെയാക്കി വർദ്ധിപ്പിച്ചു. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ക്രമാതീതമായി നികുതി വർദ്ധിപ്പിച്ചിരിക്കുകയാണ്. എല്ലാവർഷവും 5% നികുതി വർദ്ധിപ്പിക്കുന്നതിന് പുറമെയാണ് ഈ വർദ്ധനവ്. രൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളുടെമേൽ ഇത്തരം നികുതി വർദ്ധന കനത്ത തിരിച്ചടി ആയിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നികുതിഭാരം കൊണ്ടും രൂക്ഷമായ വിലക്കയറ്റം മൂലവും ജനങ്ങൾ പൊറുതിമുട്ടി കഴിയുന്ന സന്ദർഭത്തിൽ ഇത്തരം ഒരു വർദ്ധനവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 26-ാം തീയതി രാവിലെ 10 മണി മുതൽ 1 മണി വരെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിലും മാർച്ചും ധർണയും നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും യു ഡി എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീനും അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.