ലോകറെഡ് ക്രോസ് ദിനം :
പാലിയേറ്റീവ് കെയർ പ്രവർത്തകരെ ആദരിച്ചു

തിരുവല്ല: ലോകറെഡ് ക്രോസ് ദിനത്തോടനുബന്ധിച്ച് തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലെ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലേർപ്പെട്ട് സേവനം ചെയ്യുന്ന നാൽപ്പത്തി രണ്ടോളം ആരോഗ്യ പ്രവർത്തകരെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയും, ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് ആദരിക്കുകയുണ്ടായി. തിരുവല്ല ആലൂക്കാസ് അംഗണത്തിൽ വച്ച് നടന്ന പരിപാടികളുടെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് നിർവഹിച്ചു. ആരോഗ്യ പ്രവർത്തകരെ പൊന്നാടയണിയിച്ച് സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെ സെക്രട്ടറി ബാബു കല്ലുങ്കൽ, ട്രഷറർ സാമുവൽ ചെറിയാൻ, ഷെൽട്ടൻ വി റാഫേൽ, ഷാജി തിരുവല്ല, പി.എം.അനീർ, ജയിംസ് പായിപ്പാട്, രാജു തെങ്ങേലി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles