താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ യുവാവ് മരിച്ച നിലയില്‍

തിരുവല്ല: താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തുകലശേരി മാടവനപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ബിജു( 36) ആണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിവിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ഇയാള്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഞായറാഴ്ച ഡിസ്ചാര്‍ജ് ആയതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ആശുപത്രിയുടെ താഴത്തെ നിലയിൽ ലിഫ്റ്റ് റോപ്പ് ക്യാബിന്റെ ഭാഗത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താഴത്തെ നിലയിലെ ലിഫ്റ്റ് ക്യാബിന്റേയും ശുചി മുറിയുടേയും ഇടയ്ക്ക് കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം. അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ ഡി. ബൈജുവിന്റെ നേതൃത്വത്തിൽ ശുചി മുറിയുടെ ഭിത്തി തുരന്നാണ് മൃതദേഹം പുറത്തെടുത്തത്.
മരിച്ച ബിജു അവിവാഹിതനാണ്.

Hot Topics

Related Articles