ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പുതിയ വീട്ടിൽ എത്തിച്ചു; പ്രാർത്ഥന ശുശ്രൂഷകൾ നടക്കുക 20 ബിഷപ്പുമാരുടെ നേതൃത്വത്തിൽ

പുതുപ്പള്ളി : ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കരോട്ട് വള്ളക്കാലിൽ വീട്ടിലെ പ്രാർത്ഥനകൾക്കു ശേഷം അദ്ദേഹത്തിന്റെ പണി തീരാത്ത പുതിയ വീട്ടിലെത്തിച്ചു. 20 ബിഷപ്പുമാരുടെ നേതൃത്വത്തിലാണ് ഇവിടെ പ്രാർത്ഥന ശുശ്രൂഷകൾ നടക്കുക. തുടർന്ന് ഭൗതിക ശരീരം പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

Hot Topics

Related Articles