ടി.കെ റോഡിൽ കറ്റോട് പാലത്തിന്റെ കൈവരി തകർന്ന സംഭവം : യൂത്ത് കോൺഗ്രസ് പാലത്തിൽ വലകെട്ടി പ്രതിഷേധം

തിരുവല്ല : ടി കെ റോഡിലെ വീതി കുറഞ്ഞ കറ്റോട് പാലത്തിന്റെ കൈവരി 7 മാസം മുൻപ് തകർന്നത് നാളിതുവരെ നന്നാക്കാതിരുന്ന പി.ഡബ്ല്യൂ.ഡി യുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിൽ വല കെട്ടി പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. തിരുവല്ലയിലെ പ്രധാന പാലത്തിന്റെ നിർമ്മാണത്തിൽ ഉൾപ്പെടെ വികസനമുരടിപ്പിന് സ്ഥലം എംഎൽഎ മറുപടി പറയണമെന്ന് അഖിൽ ഓമനക്കുട്ടൻ ആവശ്യപ്പെട്ടു.

Advertisements

നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. വീതി കുറവ് കാരണം മണ്ഡലകാലത്ത് ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യതയുള്ള പാലം വീതി കൂട്ടുമെന്ന തിരുവല്ല എംഎൽഎ യുടെ വാക്ക് വാഗ്ദാനത്തിലൊതുങ്ങി.കൈവരി തകർന്ന മാർച്ച്‌ മാസത്തിൽ യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ മുള ഉപയോഗിച്ച് താത്‌കാലിക സംരക്ഷണമൊരുക്കിയിരുന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മണിരാജ് പുന്നിലം, ഭാരവാഹികളായ ബിനു ഗോപാൽ, രതീഷ് പാലിയിൽ, അനിത സജി, ബിനു ജേക്കബ്, വർക്കി സാമുവൽ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ അശോക് കുമാർ, ജേക്കബ് വർഗീസ്, റിദേഷ് ടി ആന്റണി, ടോണി ഇട്ടി, സുജിത് മാത്യു, സന്ദീപ് കുമാർ, ജെയ്സൺ പടിയറ, കോൺഗ്രസ്‌ ഭാരവാഹികൾ രാജൻ എം കെ , സജി മണ്ണാകുന്നിൽ, സജി മനയ്ക്കച്ചിറ, പ്രകാശ് ഗ്രാവിളയിൽ, ഹരിദാസ്, ഗോപി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles