തിരുവല്ല: ബി.ഒ.ടി വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന കെ. എസ്. ആർ. ടി. സി ബിൽഡിംഗിൽ യാത്രക്കാർക്ക് കുടിവെള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റ്റി. ഡി. എഫ്. സി ഓഫീസ് ഉപരോധിച്ചു.
ഉപരോധം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. ഒന്നര മാസമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി വരികയായിരുന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ രതീഷ് പാലിയിൽ, രാജേഷ് മലയിൽ, ബെന്നി സ്‌കറിയ, ജോൺസൺ വെൺപാല, ശ്രീജിത്ത് മുത്തൂർ ,സേവാദൾ ഭാരവാഹികളായ എ ജി ജയദേവൻ, കൊച്ചുമോൾ പ്രദീപ്, വർക്കി സാമുവൽ, റിജോ വള്ളംകുളം , യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അജ്മൽ തിരുവല്ല, ബിപിൻ പി തോമസ്, ടോണി ഇട്ടി, സന്ദീപ് എസ് കുമാർ, ബ്ലെസ്സൻ പത്തിൽ, അശോക് കുമാർ, സിബിൻ കുഴിക്കാല, ജിജി പെരിങ്ങര, രാധാകൃഷ്ണ പണിക്കർ എന്നിവർ പങ്കെടുത്തു.