പുനലൂരിലെ തൂക്കുപാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി : മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഒടുവിൽ മൃതദേഹം കണ്ടെത്തി

കൊല്ലം:  പുനലൂരിലെ തൂക്കുപാലത്തിൽ നിന്നും യുവതി കല്ലടയാറ്റിലേക്ക് ചാടി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം . സംഭവത്തിന് പിന്നാലെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും യുവതിക്കാണ് തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനുള്ളിൽ മൃതദേഹം കണ്ടെത്തി. തൂക്കുപാലത്തിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടി പെട്ടെന്ന് പാലത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. പെൺകുട്ടി പാലത്തിലൂടെ നടന്നു നീങ്ങി പാലത്തിന്റെ കൈവരിയിലേക്ക് കയറുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. സംഭവം നടക്കുന്നതിന് സമീപത്തുണ്ടായിരുന്ന യുവാവ് പകർത്തിയ വീഡിയോയിലാണ് പെൺകുട്ടിയുടെ നീക്കം പതിഞ്ഞത്. പെൺകുട്ടി എവിടെ നിന്നും വന്നതാണെന്ന് കണ്ടെത്തുന്നതിനായി പാലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

Advertisements

Hot Topics

Related Articles