പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും : വി. ഡി. സതീശൻ

പുതുപ്പള്ളി : പുതുപ്പള്ളിയിൽ യു. ഡി. എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടി നിയമസഭയിലെത്തുമെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. കേരളാ ലോയേഴ്സ്കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ പരിപാടിയോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു വി. ഡി. സതീശൻ. കേരളാ ലോയേഴ്സ് കോൺഗ്രസ്‌ സംസ്ഥാന കൺവീനർ അഡ്വ. ചെറിയാൻ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. 

 യോഗത്തിൽ യു. ഡി. എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പൻ, കേരളാ ലോയേഴ്സ് കോൺഗ്രസ്‌ ഭാരവാഹികളായ ടി. വി. സോണി,സ്റ്റീഫൻ ചാഴികാടൻ, കെ. ജി. സുരേഷ്, ജേക്കബ് ഇരണക്കൽ, സാബു ജോസ്, കെ.എ. തോമസ് എന്നിവർ പ്രസംഗിച്ചു. രാവിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കൽ നിന്നും  പുഷ്പാർച്ചനക്കു ശേഷം കേരളാ ലോയേഴ്സ് കോൺഗ്രസ്‌ ഭാരവാഹികൾ പുതുപ്പള്ളി, പാമ്പാടി, മണർകാട് എന്നീ സ്ഥലങ്ങളിൽ കടകളിൽ കയറി സ്കാഡ് പ്രവർത്തനങ്ങൾ നടത്തി. പുതുപള്ളിയിൽ നടന്ന പ്രചാരണ പരിപാടി യു. ടി. എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ഉദ്ഘാടനം ചെയ്തു. കടകളിലും, വീടുകളിലും 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോട്ടീസ്, ലഘു രേഖ എന്നിവ കേരളാ ലോയേഴ്സ് ഭാരവാഹികൾ വിതരണം ചെയ്തു. 

Hot Topics

Related Articles