പുതുപ്പള്ളി ഫെസ്റ്റ് – 2026 കൊടിയേറി

പുതുപ്പള്ളി : പുതുപ്പള്ളിയുടെ സാംസ്കാരികോത്സവമായ പുതുപ്പള്ളി ഫെസ്റ്റ് 2026-ന് ആരംഭമായി. ഫെബ്രു 28, മാർച്ച് 1, 2, 3 തീയതികളിലായി നടത്തപ്പെടുന്ന ഒന്നാമത് പുതുപ്പള്ളി ഫെസ്റ്റ്” ലഹരിമുക്ത യുവത്വം” എന്ന സന്ദേശമുയർത്തി നടത്തപ്പെട്ട മിനി മാരത്തോണോട് കൂടി ആരംഭിച്ചു.

Advertisements

മണർകാട് പെരുമാനിക്കുളത്തുനിന്നും പുതുപ്പള്ളി ഗ്രൗണ്ടിലേക്ക് ( ഷഡ്കാലാ ഗോവിന്ദമാരാർ നഗർ) ലഹരിവിരുദ്ധ സന്ദേശമുയർത്തി സംഘടിപ്പിക്കപ്പെട്ട മാരത്തോണിൽ 600 പേർ പങ്കെടുത്തു. ചാണ്ടി ഉമ്മൻ എംഎൽഎ, ഡോ:ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപോലീത്താ, റിഷിരാജ് സിംഗ് , ദിലീഷ് പോത്തൻ, അലൻസിയർ, മറിയാമ്മ ഉമ്മൻ, ജോഷി ഫിലിപ്പ്, സാബു പുതുപ്പറമ്പിൽ, സിജു കെ ഐസക്ക്, സുനിൽ മാമ്പുഴയ്ക്കൽ, ജെജിപാലക്കലോടി , ജനപ്രതിനിധികൾ, വിവിധ സംഘടനകൾ, ക്ലബ്ലുകൾ, വിദ്യാർഥികൾ മുതലായവർ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിഞ്ജയോട് കൂടി അവസാനിച്ചു.
തുടർ ദിവസങ്ങളിൽ വിവിധ കലാ-കായിക-ആയോധന മത്സരങ്ങൾ, കലാസന്ധ്യകൾ, ബാൻ്റ് – ഭജൻ , പ്രദർശനങ്ങൾ, സ്റ്റാളുകൾ, ആദരവുകൾ , ടോക്ക് ഷോ, കലാ-സാമൂഹീക – സാംസ്കാരിക -രാഷ്ട്രീയ മേഘലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ജോണി ആൻ്റണി, മുരുകൻ കാട്ടാക്കട, സ്മിനു സിജോ, രമേശ് പിഷാരടി, ഹണി റോസ്, ഭാമ,നൈനാ റാം മുതലായവർ തുടർ ദിവസങ്ങളിൽ പങ്കെടുക്കും.

Hot Topics

Related Articles