പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും; ജനുവരി 31 ന് ഉത്സവം സമാപിക്കും

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. ജനുവരി 30 ന് പള്ളിവേട്ട കാർത്തിക വിളക്കിനും 31 ന് ആറാട്ടോടു കൂടിയും ഉത്സവം സമാപിക്കും. രാവിലെ അഞ്ചരയ്ക്ക് മഹാഗണപതിഹോമം, വിശേഷാൽപൂജ, ഒൻപതിന് അഷ്ടാഭിഷേകം, വൈകിട്ട് ആറരയ്ക്കു ദീപാരാധന. വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ കൊടിയേറ്റ്. തുടർന്ന് പഞ്ചവാദ്യം. വൈകിട്ട് ആറിനു ഭക്തിഗാനമേള. ഏഴരയ്ക്കു സുവനീർ പ്രകാശനം. എട്ടു മുതൽ ആനന്ദനടനം.

25 ന് രാവിലെ ഏഴരയ്ക്കു ക്ഷേത്രത്തിൽ അഷ്ടാഭിഷേകം. എട്ടരയ്ക്ക് ശ്രീബലി, നാദസ്വരം. വൈകിട്ട് ഒൻപതു മുതൽ ശ്രീബലി, നാദസ്വരം. വൈകിട്ട് ആറു മുതൽ ഭജന. ഏഴര മുതൽ സംഗീത സദസ്. 26 ന് രാവിലെ ഏഴരയ്ക്ക് അഷ്ടാഭിഷേകം. ഏഴര മുതൽ എട്ടര വരെ നാരായണീയം. ഉച്ചയ്ക്ക് ഒരു മണി മുതൽ ഉത്സവബലി ദർശനം. വൈകിട്ട് അറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. വൈകിട്ട് ഏഴു മുതൽ എട്ടു വരെ ഓട്ടൻതുള്ളൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

27 ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, അഞ്ചരയ്ക്ക് ഗണപതിഹോമം, ഏഴു മുതൽ അഷ്ടാഭിഷേകം. എട്ടരയ്ക്ക് ശ്രീബലി, നാദസ്വരം. വൈകിട്ട് ഏഴു മുതൽ മഹാപുഷ്പാഭിഷേകം. രാത്രി ഒൻപതു മുതൽ നൃത്തനൃത്യങ്ങൾ. 28 ന് രാവിലെ ഏഴരയ്ക്ക് അഷ്ടാഭിഷേകം. എട്ടരയ്ക്ക് ശ്രീബലി നാദസ്വരം. വൈകിട്ട് ഏഴിന് മഹാപുഷ്പാഭിഷേകം. രാത്രി എട്ടര മുതൽ തിരുവാതിര. തുടർന്നു സംഗീതസദസ്. രാത്രി പത്തു മുതൽ ഗാനമേള നടക്കും.

29 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഉത്സവബലി ദർശനം. വൈകിട്ട് ആറിന് ദീപാരാധന, ദീപക്കാഴ്ച. രാത്രി എട്ടിന് ശ്രീബലി, നാദസ്വരം. വൈകിട്ട് ഏഴിന് തിരുവാതിര. എട്ടിന് നൃത്തനൃത്യങ്ങൾ. രാത്രി ഒൻപതു മുതൽ കരോക്കെ ഗാനമേള. പള്ളിനായാട്ട് ദിവസമായ 30 ന് ക്ഷേത്രത്തിൽ കാർത്തിക വിളക്ക് നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലിദർശനം. വൈകിട്ട് ആറര മുതൽ വേല, സേവ. നാദസ്വരം, സ്‌പെഷ്യൽ പഞ്ചാരിമേളം. രാത്രി 12 ന് പള്ളിനായാട്ട്, പള്ളിവേട്ട എതിരേൽപ്പ്. തുടർന്നു പഞ്ചാരിമേളം, നാദസ്വരം, തകിൽ ദീപക്കാഴ്ച. വൈകിട്ട് നാലരയ്ക്ക് ഭാഗവതപാരായണം. രാത്രി ഒൻപതു മുതൽ ഗാനമേള നടക്കും.

ആറാട്ട് ദിവസമായ 31 ന് രാവിലെ ഏഴിന് പള്ളിയുണർത്തൽ. 11.30 ന് മഹാപ്രസാദമൂട്ട്. ഉച്ചയ്ക്ക് 3.30 ന് ആറാട്ട് എഴുന്നെള്ളിപ്പ്. വൈകിട്ട് ഏഴരയ്ക്ക് ആറാട്ട് വരവേൽപ്പ്. മയിലാട്ടം. ഘോഷയാത്ര. ദീപക്കാഴ്ച, സ്‌പെഷ്യൽ പഞ്ചവാദ്യം, പഞ്ചാരിമേളം. രാത്രി 11.30 ന് കൊടിയിറക്ക് വലിയകാണിക്ക.

Hot Topics

Related Articles