സര്‍ക്കാറിന്റ മദ്യനയത്തിനെതിരെ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വോട്ടുചെയ്യണമെന്ന് കേരള മദ്യനിരോധന സമിതി 

ഏറ്റുമാനൂര്‍:പിണറായി വിജയന്‍ സര്‍ക്കാറിന്റ മദ്യനയത്തിനെതിരെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ വോട്ടുചെയ്യണമെന്ന് കേരള മദ്യനിരോധന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Advertisements

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റ നേതൃത്വത്തിലുണ്ടായിരുന്ന യു.ഡി.എഫ് .മുന്നണിസര്‍ക്കാര്‍ മദ്യംമൂലമുള്ള കേരളത്തിന്റ ദുരവസ്ഥ തിരിച്ചറിഞ്ഞ് കേരളത്തെ സമ്പൂര്‍ണ്ണലഹരിവിമുക്തമാക്കാന്‍ ഘട്ടംഘട്ടംമായി മദ്യനിരോധനം നടപ്പാക്കാന്‍ നടപടിആംഭിച്ചിരുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10-വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഉദ്യേശിച്ചിരുന്നത്.രണ്ട്‌വര്‍ഷംകൊണ്ട് 20- ശതമാനം മദ്യശാലകള്‍ അടച്ചുപൂട്ടി.

അതോടെ കേരളത്തില്‍ അവശേഷിച്ചത്29-ബാറുകളും 306-ബിവറേജ് ഔട്ട് ലൈറ്റുകളുായിരുന്നു. 

പഞ്ചായത്തീരാജ് നിയമംഅനുസരിച്ച് പ്രദേശീക മദ്യനിരോധന അധികാരങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു.പീന്നിട് അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അതെല്ലാം തകര്‍ത്ത് തരിപ്പണമാക്കി. 

എല്‍.ഡി.എഫ്. തിരഞ്ഞടുപ്പില്‍ ജയിക്കാനായി കേരളത്തിന് മദ്യവര്‍ജന നയമാണ് നല്ലതെന്ന പ്രചരണം അഴിച്ച് വിടുകയായിരുന്നു. 

ഏഴ് വര്‍ഷത്തെ പിണറായിസര്‍ക്കാറിന്റ ഭരണംകൊണ്ട് മദ്യം ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തില്‍ മലവെള്ളം പോലെകുത്തിയൊഴുകുകയാണന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇതിന് ശക്തമായ തിരിച്ചടി കൊടുക്കാന്‍ വോട്ടര്‍മാര്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

കേരള മദ്യനിരോധന സമിതിസംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.എം.രവീന്ദ്രന്‍, രക്ഷാധികാരി ആര്‍.രഘു,മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ.ജോസഫ്, സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് പ്രൊഫ. ഒ.ജെ.ചിന്നമ്മ,ജില്ലാഓര്‍ഗനൈസര്‍ സി.എസ് വേണുനായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles