പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിൽ റോഡരികിൽ ഭീമൻ പെരുമ്പാമ്പ്; നാട്ടുകാർ ചേർന്നു പാമ്പിനെ പിടികൂടി; പാമ്പിനെ ചൊവ്വാഴ്ച വനം വകുപ്പിനു കൈമാറും

പുതുപ്പള്ളിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – രാത്രി 09.00

കോട്ടയം: പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിൽ റോഡരികിൽ ഭീമൻ പെരുമ്പാമ്പ്. റോഡരികിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്നു പിടികൂടി. പെരുമ്പാമ്പിനെ പിടികൂടി അപകട ഭീതി മാറ്റിയ നാട്ടുകാർ, പാമ്പിനെ ചൊവ്വാഴ്ച വനം വകുപ്പ് അധികൃതർക്ക് കൈമാറും. തിങ്കളാഴ്ച വൈകിട്ട് എട്ടു മണിയോടെയായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരത്തുമ്മൂട്ടിലെ റോഡരികിലൂടെ നടന്നു വന്ന നാട്ടുകാരാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന്, ഇവർ പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. പാമ്പിനെ കണ്ട നാട്ടുകാരിൽ ചിലർ വിവരം സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസിനെ അറിയിച്ചു. ഇദ്ദേഹം ആണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

പാമ്പിനെ പിടികൂടുന്നതിനായി പുതുപ്പള്ളി സ്വദേശിയും വനം വകുപ്പ് വോളണ്ടിയറുമായ സുമോൻ സ്ഥലത്ത് എത്തി. ഇതിനു ശേഷം നാട്ടുകാരുടെ സഹായത്തോടെ സുമോൻ പെരുമ്പാമ്പിനെ പിടികൂടി. തുടർന്നു, പാമ്പിനെ ചാക്കിലാക്കി സുരക്ഷിത കേന്ദ്രത്തിലേയ്ക്കു മാറ്റി. ചൊവ്വാഴ്ച എത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പൊന്നമ്മ കുര്യാക്കോസ് എന്നിവർ സ്ഥലത്ത് എത്തി.

Hot Topics

Related Articles