മീൻ വലയിൽ കുടുങ്ങി പെരുമ്പാമ്പ് : രക്ഷപ്പെടുത്താൻ റെസ്ക്യൂവറെത്തി

തിരുവല്ല കോയിപ്പുറത്ത് മീൻ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കോയിപ്രം പൂഴിക്കാലായിൽ വീട്ടിൽ ഷെഡിനു സമീപത്തായാണ് മീൻ പിടിയ്ക്കാൻ ഉപയോഗിക്കുന്ന വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. ചൊവ്വാഴ്ച്ച രാത്രി 9 മണിയോടെയാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. തുടർന്ന്  പോലീസിലും, ഫോറസ്റ്റിലും വിവരം അറിയിക്കുകയായിരുന്നു.

Advertisements

ഫോറസ്റ്റ് ഓഫീസിൽ നിന്നും വിവരമറിയിച്ചതോടെ സ്നേക്ക് റെസ്ക്യൂവറായ സാം ജോൺ എത്തി 11 മണിയോടെ കുരുക്ക് അഴിച്ചുമാറ്റി പാമ്പിനെ പുറത്തെടുത്തു. ഏകദേശം 3 അടിയിൽ കൂടുതൽ നീളമുള്ള പെരുമ്പാമ്പിനെ ഫോറസ്റ്റ്കാർക്ക് കൈമാറുമെന്ന് സാം ജോൺ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു.

Hot Topics

Related Articles