എലിസബത്ത് രാജ്ഞി അന്തരിച്ചു; മരണം സ്ഥിരീകരിച്ച് രാജകുടുംബം

ലണ്ടൻ: ബ്രിട്ടണിന്റെ സർവാധികാരിയായിരുന്ന എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടണിനെ ഭരിച്ചിരുന്ന അധികാരകേന്ദ്രമായിരുന്നു ഇവർ. മരണം സ്ഥിരീകരിച്ചത് ബാൽമോർ കൊട്ടാരം. ദിവസങ്ങളോളമായി അസുഖ ബാധിതയായിരുന്ന എലിസബത്ത് രാജ്ഞി ബാൽമോറിലെ കൊട്ടാരത്തിൽ ചികിത്സയിലായിരുന്നു. വൈകിട്ടോടെ ആരോഗ്യ സ്ഥിതി ഗുരുതരമായ ഇവർ മരിക്കുകയായിരുന്നു. കിരീടാവകാശിയായ ചാൾസ് രാജകുമാരനും, ഭാര്യ കാമിലയും രാജ്ഞിയുടെ മക്കളായ ആനി രാജകുമാരിയും ആൻഡ്രൂ രാജകുമാരനും എഡ്വേർഡ് രാജകുമാരനും , ചെറുകമൻ വില്യം രാജകുമാരനും കൊട്ടരത്തിലുണ്ടായിരുന്നു. ഹാരി രാജകുമാർ വിവരം അറിഞ്ഞ് സ്‌കോട്ടലൻഡിൽ എത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles