രാമായണമാസാരംഭവും കർക്കടക വാവ് ബലിയും ഇന്ന് 

കോട്ടയം : ഇന്ന് രാമായണമാസത്തിന്‍റെ ആരംഭവും വാവ് ബലിയര്‍ണപ്പണദിനവും ഒന്നിച്ചെത്തിയ അപൂർവ്വ ദിനം. ഈ സന്ദര്‍ഭം ഭക്ത്യാദരങ്ങളോടെ കൊണ്ടാടി വിശ്വാസികള്‍. മണ്‍മറഞ്ഞ പൂര്‍വികര്‍ക്ക് ബലിയര്‍പ്പിക്കാനായി പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് ജനം ഒഴുകിയെത്തി. ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മിക്ക ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ആലുവ ശിവക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, നാഗമ്പടം മഹാദേവ ക്ഷേത്രം  തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ രണ്ട് മുതല്‍ വിശ്വാസികള്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി.

Hot Topics

Related Articles