ഉമ്മൻ ചാണ്ടിയെ യാത്രഅയക്കാൻ രാഹുൽ ഗാന്ധിയും എത്തി ; സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കും

കൊച്ചി: ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ രാഹുൽ ​ഗാന്ധിയെത്തി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾക്ക് സാക്ഷിയാകാനാണ് രാഹുലെത്തിയത്. പുതുപ്പള്ളിയിലെ കുടുംബ വീട്ടിലും, ദേവാലയത്തിലും  നടക്കുന്ന ചടങ്ങുകളിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. അവിടെ നിന്ന് പുതുപ്പള്ളിയിലേക്ക് പോകും. സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷമാകും മടങ്ങുക.

Advertisements

ചൊവ്വാഴ്ച ബെം​ഗളുരുവിലെത്തി രാഹുൽ ​ഗാന്ധിയും, സോണിയ ഗാന്ധിയും ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അ‍ർപ്പിച്ചിരുന്നു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആ​ഗ്ര​ഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.


Hot Topics

Related Articles