മണിപ്പൂർ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞ് പൊലീസ്; തടഞ്ഞത് ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെ

ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിന് മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

Advertisements

വിഷണുപൂരിൽ രാഹുൽ ഗാന്ധിയും സംഘവും എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ചുരാചന്ദ്പൂരിന് 33 കിലോമീറ്റ‍ർ അകലെ വച്ചാണ് രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിക്കുകയാണ്. രാഹുല്‍ പോകുന്ന മേഖലയില്‍ പ്രശ്നങ്ങൾ ഉള്ളതിനാല്‍ കടത്തി വിടാന്‍ ആകിലെന്ന നിലപാടിലാണ് പൊലീസ്.

Hot Topics

Related Articles