ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ് ; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടതിനാലാണ് ഇത്.

Advertisements

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപത്താണ് ന്യുന മർദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലും മഴ കനക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

അതേ സമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
എന്നാൽ, കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണക്ക്. വയനാട് ജില്ലയിൽ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയില്‍ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർകോട് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Hot Topics

Related Articles