തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാദീനഫലമായി കേരളത്തിൽ പരക്കെ മഴക്ക് സാധ്യത. വിവിധ ജില്ലകളിലായി പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ അഞ്ച് ജില്ലകളിലും, മറ്റന്നാൾ 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപത്തായാണ് ഇന്ന് ന്യൂനമർദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തിയും രൂപം കൊണ്ടിട്ടുണ്ട്. ഇതോടെ കേരളത്തിലും കാലവർഷം ശക്തമാകാനാണ് സാധ്യത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ മൺസൂൺ സീസൺ കണക്കാക്കുന്ന ജൂൺ 1 മുതലുളള കണക്ക് അനുസരിച്ച് 66 ശതമാനമാണ് മഴക്കുറവ്. എല്ലാ ജില്ലയിലും സാധാരണയേക്കാൾ കുറവ് മഴയാണ് കിട്ടിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 82 ശതമാനമാണ് ജില്ലയിൽ മഴക്കുറവുണ്ടായത്. കൂടാതെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.