മഴക്കെടുതി ; കോട്ടയം ജില്ലയിൽ ഇതുവരെ 68.64 ലക്ഷം രൂപയുടെ കൃഷിനാശം ; 632 കർഷകർക്ക് നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്

കോട്ടയം : കാലവർഷം കനത്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കാർഷികമേഖലയിൽ ഇതു വരെ 68.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. 2023 ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെയുള്ള കണക്കാണിത്. 25.13 ഹെക്ടർ സ്ഥലത്തെ കൃഷിയ്ക്ക് നാശമുണ്ടായി. 632 കർഷകർക്കാണ് നഷ്ടമുണ്ടായത്. ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത് വാഴ കൃഷിയ്ക്കാണ്.

Advertisements

7037 കുലച്ച വാഴകളും 2328 കുലയ്ക്കാത്ത വാഴകളും നശിച്ചു. ഈ മേഖലയിൽ മാത്രം 51.53 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. എട്ട് ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 96 റബർ മരങ്ങൾ നശിച്ചതിന് 1.92 ലക്ഷം രൂപയുടെയും 32 ജാതി മരങ്ങൾക്ക് 1.12 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. 5.30 ഹെക്ടറിലെ കപ്പ കൃഷിയും 1.50 ഹെക്ടറിലെ പച്ചക്കറി കൃഷിയും 10 തെങ്ങുകളും നശിച്ചു.

Hot Topics

Related Articles