ഹൈദരാബാദ്: കഴിഞ്ഞുപോയ ദശാബ്ദം ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച കഴിവുറ്റ സംവിധായകനാണ് എസ്.എസ് രാജമൗലി. കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം മുഴങ്ങി കേൾക്കുന്ന പേര് ഇദ്ദേഹത്തിന്റേതാണ്. കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ സ്റ്റുഡന്റ് നമ്ബർ വൺ എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമ ജീവിതം ആരംഭിച്ചത്. ചെറു ബഡ്ജറ്റിൽ വന്ന സിനിമ തെലുങ്ക് സിനിമാ ബോക്‌സ് ഓഫീസിൽ കോടികളുടെ കിലുക്കം സമ്മാനിച്ചു. തുടർന്നും കുറേ സിനിമകൾ പിറവിയെടുത്തു. പതിയെ പതിയെ എസ്.എസ് രാജമൗലി എന്ന പേര് ചലച്ചിത്ര ആസ്വാദകരുടെ മനസിൽ പതിയാൻ തുടങ്ങി.
എസ്.എസ് രാജമൗലി എന്ന് കേട്ടാലെ ബ്രഹ്മാണ്ഡമായ കാഴ്ചയുടെ അനുഭവം എന്നാണ് ഏതൊരു സിനിമാപ്രേമിയും ആദ്യം മനസിൽ ചിന്തിക്കുക. ഇന്ന് ഇന്ത്യയിൽ വൻ ബജറ്റിൽ ഇറങ്ങുന്ന ഏത് സിനിമയും ക്വാളിറ്റിയുടെ കാര്യത്തിൽ മത്സരിക്കുന്നത് ബാഹുബലിയോടാണ്. സിനിമകളിൽ പണം എറിഞ്ഞ് പണം വാരുക എന്ന രീതിക്ക് തുടക്കം ഇട്ടതും ബാഹുബലി ആണ്. താരതമ്യേന ചെറു ഇൻഡസ്ട്രികൾ ആയ കന്നടക്കും മലയാളത്തിനും പോലും ബ്രഹ്മാണ്ഡ സിനിമകൾ ബഹുഭാഷകളിൽ ഇറക്കാനും ബാഹുബലി കൊടുത്ത ധൈര്യം ചെറുതല്ല. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാജമൗലിയുടെ ആർആർആറിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജമൗലി സിനിമകൾപ്പോലെ തന്നെ അദ്ദേഹത്തിന്റെ പ്രണയവും വളരെ മനോഹരമാണ്. ഒരു സിനിമയെടുക്കാനുള്ള കഥയുണ്ട് എന്നും പറയാം. 2001ൽ ആണ് രാജമൗലി രമാ രാജമൗലിയെ വിവാഹം കഴിക്കുന്നത്. രമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ രമയ്ക്ക് കാർത്തികേയൻ എന്നൊരു മകനുണ്ട്. പിന്നീട് രാജമൗലിയുമായുള്ള വിവാഹശേഷം ഇരുവരും ഒരു മയൂഖ എന്നൊരു പെൺകുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. സിനിമാ പാരമ്ബര്യമുള്ള വ്യക്തിയാണ് രമ. സം?ഗീത സംവി?ധായകൻ കീരവാണിയുടെ ഭാര്യ ശ്രീവല്ലിയുടെ അനുജത്തിയാണ്. രാജമൗലി നിരവധി സിനിമകളിൽ പ്രവർത്തിക്കുകയും സിനിമാപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള ആളുമായിരുന്നതിനാൽ രമയെ വർഷങ്ങളായി രാജമൗലിക്ക് അറിയാമായിരുന്നു. 2000ത്തിലാണ് രമയും അവരുടെ ആദ്യ ഭർത്താവും വിവാഹമോചിതരായത്. കോടതി വിധി പ്രകാരം ഏക മകൻ കാർത്തികേയ അമ്മ രമയ്‌ക്കൊപ്പം വന്നു.
വിവാഹമോചനത്തെ തുടർന്നുള്ള ട്രോമയിൽ നിന്ന് കരകയറാൻ രമയെ ഏറെ സഹായിച്ചതും പിന്തുണച്ചതും രാജമൗലിയായിരുന്നു. നാളുകൾ കടന്നുപോയപ്പോൾ തനിക്ക് രമയോടുള്ളത് വെറുമൊരു സൗഹൃദമല്ലെന്നും അവരെ ജീവിതത്തിലേക്ക് ക്ഷണിക്കണമെന്നും രാജമൗലിക്ക് തോന്നി തുടങ്ങി. അങ്ങനെയാണ് പ്രണയം പറയുന്നതും വിവാ?ഹിതരാകുന്നതും. വളരെ രഹസ്യമായി അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിലാണ് രാജമൗലി-രമ വിവാഹം നടന്നത്. സിനിമയുടെ വസ്ത്രാലങ്കാരത്തിലേക്ക് രാജമൗലി തന്നെയാണ് രമയെ കൊണ്ടുവരുന്നത്. ഒരു സിനിമയുടെ ഷൂട്ടിങിനിടെ കോസ്റ്റ്യൂം ഡിസൈനറുടെ അഭാവം വന്നപ്പോൾ രാജമൗലിയെ സഹായിച്ചത് രമയായിരുന്നു. പിന്നീടങ്ങോട്ട് ഒട്ടുമിക്ക സിനിമകളിലും വസ്ത്രാലങ്കാരം രമ ചെയ്യാൻ തുടങ്ങി.
തന്റെ മനസും ചിന്തയും മനസിലാക്കാൻ എളുപ്പത്തിൽ സാധിക്കുന്നത് രമയ്ക്കാണെന്നും വസ്ത്രാലങ്കാരത്തിന്റെ കാര്യം വരുമ്‌ബോൾ എല്ലാം രമയിലൂടെ എളുപ്പത്തിൽ നടക്കാറുണ്ടെന്നും രാജമൗലി പറഞ്ഞിട്ടുണ്ട്. ഭർത്താവിനെ കുറിച്ച് എല്ലാ അഭിമുഖങ്ങളിലും വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് രമ. ‘സിനിമയുടെ ഓരോ വിഭാഗത്തെ കുറിച്ചും അഗാതമായ അറിവ് അദ്ദേഹത്തിനുണ്ട്. താൻ മനസിൽ കാണുന്നത് അതുപോലെ മറ്റുള്ളവരിൽ നിന്നും വാങ്ങിച്ചെടുക്കാൻ സിനിമ ചെയ്യുമ്പോൾ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിക്കാറുണ്ട്’ രാജമൗലിയെ കുറിച്ച് രമ പറഞ്ഞത് ഇങ്ങനെയാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട ശേഷമാണ് രാജമൗലിയും രമയും മകൾ മയൂഖയെ ദത്തെടുത്തത്. ബാഹുബലിയിലെ സാഹോരെ എന്ന ഗാനത്തിൽ മയൂഖ അഭിനയിക്കുകയും ചെയ്തിരുന്നു.