രാജസ്ഥാനിൽ നിർണായക അറസ്റ്റ്: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിയ 34 കാരൻ പിടിയിൽ

ന്യൂഡൽഹി:രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള നിർണായക അറസ്റ്റ് രേഖപ്പെടുത്തി. പഞ്ചാബ് സ്വദേശിയായ 34-കാരൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ. ബാദൽ സ്വദേശി പ്രകാശ് സിങ് (34) ആണ് അറസ്റ്റിലായത്.അതിര്‍ത്തി സുരക്ഷയെ ബാധിക്കുന്ന സുപ്രധാന സൈനിക വിവരങ്ങൾ സാമ്പത്തിക നേട്ടത്തിനായി പാകിസ്ഥാൻ ഏജൻസികൾക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

Advertisements

നവംബർ 27നാണ് ഇയാളെ ശ്രീ ഗംഗാനഗറിന് സമീപമുള്ള സാധുവാലിയിൽ നിന്ന് സംശയാസ്‌പദമായി കണ്ടതിനെ തുടർന്ന് അതിർത്തി രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്.പ്രഥമ പരിശോധനയിൽ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാനിലെ നിരവധി ഫോൺ നമ്പറുകളുമായുള്ള നിരന്തര ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇന്ത്യക്കാർയുടെ പേരിൽ ഫോൺ സിം കാർഡുകൾ സ്വന്തമാക്കി, അതിന്റെ വാട്‌സ്ആപ്പ് ഒടിപികൾ പാക് ഏജൻസികൾക്ക് നൽകിയും ഐഎസ്‌ഐക്ക് സഹായം ചെയ്തതായും സ്ഥിരീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ അതിർത്തി മേഖലകളിലെ സൈനിക കേന്ദ്രങ്ങൾ, സൈനിക വാഹന ചലനങ്ങൾ, സൈനിക സജ്ജീകരണങ്ങൾ, ഭൗമസാഹചര്യങ്ങൾ, പാലങ്ങൾ, റോഡുകൾ, റെയിൽവേ പാതകൾ, പുതുതായി നടക്കുന്ന നിർമ്മാണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇയാൾ പാകിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.ഓപ്പറേഷൻ ‘സിന്ദൂർ’ക്ക് ശേഷം ഐഎസ്‌ഐക്ക് രഹസ്യവിവരം ചോർത്തിയ കേസിൽ പിടിയിലാകുന്ന നാലാമത്തെ വ്യക്തിയാണ് പ്രകാശ് സിങ്.

Hot Topics

Related Articles