ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; നവകേരള സർവേ സർക്കാരിന്‍റെ അഴിമതിയുടെ തെളിവ്; രാജീവ്‌ ചന്ദ്രശേഖർ

ദില്ലി: നവകേരള സര്‍വേയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്താൻ ശ്രമിച്ചത് വലിയ ധൂര്‍ത്തും അഴിമതിയും ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിദ്യാഭ്യാസ മേഖലയ്ക്കും കര്‍ഷകര്‍ക്കും നല്‍കാന്‍ പണമില്ലാത്തപ്പോഴാണ് ഇത്തരത്തിലുള്ള ധൂര്‍ത്തെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. പരിപാടിക്കായി ചെലവാക്കിയ തുക സിപിഎം ട്രഷറിയില്‍ തിരിച്ചടയ്ക്കണമെന്നും ഉളുപ്പുണ്ടെങ്കില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പുറത്തുപോകണമെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

കേരള സ്റ്റോറി മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കില്‍ കാണേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഹമാസ് നേതാവിന് ആവിഷ്‌കാര സ്വാതന്ത്രമുണ്ടെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. കേരള സ്റ്റോറിയുടെ തയ്യാറാക്കിയവര്‍ക്ക് ആവിഷ്‌കാര സ്വാന്ത്രമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘സ്വര്‍ണ്ണക്കൊള്ള ഒളിച്ച് വയ്ക്കാമെന്ന് കരുതേണ്ട’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമല സ്വര്‍ണ്ണക്കൊള്ള ഒളിച്ച് വയ്ക്കാനുള്ള തന്ത്രങ്ങള്‍ നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിന്റെ പിന്നാലെ തന്നെ ബിജെപി – എന്‍ഡിഎ ഉണ്ട്. തെറ്റ് ചെയ്തവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജയിലിലടക്കുമെന്നും ബിജെപി ഉറപ്പ് നല്‍കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമല കൊള്ള ആര് ചെയ്തു എന്ന് കണ്ടുപിടിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നാണ് അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത്. എന്നിട്ടും ഇതുവരെ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ബന്ധങ്ങളുള്ള ഒരു കൊള്ളയാണ് ശബരിമലയില്‍ നടന്നത്. ഈ കൊള്ളക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കഴിഞ്ഞ പത്ത് വര്‍ഷം ഒരു സമുദായത്തിന്റെ വോട്ടിന് വേണ്ടി എത്രയോ തെറ്റുകള്‍ ചെയ്തെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഹമാസിനെ വിളിച്ച് യുവാക്കളെ തീവ്രവാദികളാക്കുക, മൂക്കിന് മുന്നില്‍ നടക്കുന്ന ലൗ ജിഹാദിനെതിരെ ഒന്നും ചെയ്യാതെ മൗനമായി ഇരിക്കുക, ഇങ്ങനെ അപകടകരമായ കാര്യങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷം നടന്നത്. കഴിഞ്ഞ പത്ത് വര്‍ഷം എല്ലാം ശരിയാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ഒന്നായി തുടരാമെന്ന് പറയുന്നു. സിപിഎം സര്‍ക്കാരിന് പുറത്ത് പോകാന്‍ സമയമായിരിക്കുന്നു. കോണ്‍ഗ്രസ് പറയുന്നത് കടക്ക് പുറത്ത് എന്നാണ്. മാറിമാറി ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസും രണ്ടുപേരും കടക്ക് പുറത്ത് എന്നാണ് ബിജെപിയും ജനങ്ങളും പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles