പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് നഗ്നചിത്രങ്ങൾ അയച്ചു ശല്യപ്പെടുത്തി; കോട്ടയം പാമ്പാടിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : പാമ്പാടിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പുലാനി ലക്ഷംവീട് കോളനിയിൽ കല്ലേലി വീട്ടിൽ അനന്തു കെ.എസ് (21) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് നഗ്നചിത്രങ്ങളും, അശീല മെസ്സേജുകളും അയച്ചു ശല്യപ്പെടുത്തുകയായിരുന്നു. 

Advertisements

പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Hot Topics

Related Articles