അഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വീണ്ടും ചരിത്രം തിരുത്തി ആർ.സി.ബി. ചെന്നൈയ്ക്കും മുംബൈയ്ക്കും ശേഷം തുടർച്ചയായി രണ്ടു തവണ ഐപിഎൽ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ബംഗളൂരുവിന് സ്വന്തം. 2026 ഐപിഎല്ലിലെ കനക കിരീടം ഗുജറാത്തിനെ തകർത്ത് ആർ.സി.ബി സ്വന്തമാക്കി. ചേസ് മാസ്റ്റർ കിംങ് വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ബംഗളൂരു ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടമാക്കി ഉയർത്തിയ 155 റൺ ബംഗളൂരു മറികടന്നത്.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദര്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് തകര്‍ത്തത്. 37 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് (10) തിളങ്ങാന്‍ കഴിഞ്ഞില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോശം തുടക്കമായിരുന്നു ഗുജറാത്തിന്. 26 റണ്‍സിനിടെ ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (12), ശുഭ്മാന്‍ ഗില്‍ (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് നിശാന്ത് സിന്ധു (20) – ജോസ് ബട്‌ലര്‍ (19) സഖ്യം 29 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സിന്ധുവിനെ പുറത്താക്കി റാസിഖ് ആര്‍സിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ബട്‌ലറെ, ക്രുനാല്‍ പാണ്ഡ്യയും മടക്കി. തുടര്‍ന്ന് വന്ന അര്‍ഷദ് ഖാന്‍ (15), രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന്‍ (7) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കഗിസോ റബാദ (3) സുന്ദറിനൊപ്പം പുറത്താവാതെ നിന്നു. 37 പന്തുകള്‍ നേരിട്ട സുന്ദര്‍ അഞ്ച് ബൗണ്ടറികള്‍ നേടി. ആദ്യം മുതൽ തന്നെ കൃത്യമായി ലൈനും ലെങ്തും പാലിച്ച് വരച്ച വരയിൽ പന്തെറിഞ്ഞ ആർ.സി.ബി ബൌളർമാർ ഗുജറാത്തിനെ അക്ഷരാർത്ഥത്തിൽ പിടിച്ചു കെട്ടുകയായിരുന്നു.
നാല് ഓവറിൽ 27 റൺ മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റസ്കിൻ സലാം അക്ഷരാർത്ഥത്തിൽ തീപ്പൊരിയായി മാറി. നാല് ഓവറിൽ 29 റൺ വഴങ്ങിയ ഭുനവേശ്വർകുമാറും, 37 റൺ വഴങ്ങിയ ഹൈസൽ വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഗുജറാത്തിൻ്റെ തകർച്ചയിൽ നിർണ്ണായക സംഭാവന നൽകി. 23 റൺ വഴങ്ങിയ ക്രുണാൽ ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ആർ.സി.ബിയ്ക്ക് വെടിക്കെട്ട് തുടക്കമാണ് വെങ്കിടേഷ് അയ്യർ നൽകിയത്. 16 പന്തിൽ 32 റണ്ണെടുക്ക അയ്യരെ സിറാജിൻ്റെ പന്തിൽ റബാൻഡ പിടിച്ചു പുറത്താകുമ്പോൾ 4.3 ഓവറിൽ ആർ.സി.ബി 62 റണ്ണിൽ എത്തിയിരുന്നു. ഒരൊറ്റ റൺ മാത്രം സ്കോർ ബോർഡിൽ കൂട്ടിച്ചേർത്ത് പടിക്കൽ (1) മടങ്ങി. വെടിക്കെട്ട് തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനാവാതെ പോയ പടിദാറും (13 പന്തിൽ 15) പിന്നാലെ വീണതോടെ ആർ.സി.ബി 62 ന് ഒന്നിൽ നിന്ന് 89 ന് മൂന്നിലേയ്ക്കും, അപ്രതീക്ഷിത ലെഗ് ബിഫോറായി ക്രുണാൽ(1) കൂടി പുറത്തായതോടെ 91 ന് നാലിലേയ്ക്കും ഇടറി വീണു. അപ്പോഴെല്ലാം സാക്ഷാൽ കിംങ് കോഹ്ലി ക്രീസിലുണ്ടെന്നതായിരുന്നു ആർ.സി.ബി ആരാധകരുടെ പ്രതീക്ഷ. കോഹ്ലിക്കൊപ്പം മികച്ച കൂട്ടുകെട്ടുയർത്തിയ ടിം ഡേവിഡ് (17 പന്തിൽ 24) അർഷദിൻ്റെ പന്തിൽ ബട് ലർക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ വിജയത്തിലേയ്ക്ക് 24 റണ്ണിൻ്റെ മാത്രം അകലമാണ് ഉണ്ടായിരുന്നത്. എന്നാൽ, വിജയത്തിലേയ്ക്ക് 11 റൺ മാത്രം അകലെ നിൽക്കെ കോഹ്ലി നൽകിയ ക്യാച്ച് ഗിൽ കയ്യിലൊതുക്കിയെങ്കിലും പന്ത് ഗ്രൌണ്ടിൽ ടച്ച് ചെയ്തെന്ന് റിവ്യുവിൽ കണ്ടെത്തിയതോടെ വീണ്ടും ആരാധകർക്ക് ആവേശമായി. 17 ആം ഓവറിൻ്റെ നാലാം പന്ത് മനോഹരമായ ബൌണ്ടറി പായിച്ച കോഹ്ലി വിജയത്തിലേയ്ക്കുള്ള അവലം ഒരു റണ്ണായി കുറച്ചു. അവസാന പന്ത് സിക്സറിനു തൂക്കി വിജയവും സ്വന്തമാക്കി. 45 പന്തിൽ 72 റണ്ണുമായാണ് കോഹ്ലി വിജയത്തിലേയ്ക്ക് ആർ.സി.ബിയെ നയിച്ചത്.

