എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം 253 നമ്പർ വിജയപുരം യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം നടത്തി 

വിജയപുരം :  എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം 253 നമ്പർ വിജയപുരം യൂണിറ്റിന്റെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ഇന്ദിരാ രാജപ്പൻ ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയൻ വനിതാ സംഘത്തിൻ്റെ പ്രസിഡൻ്റും സെക്രട്ടറിയുമായിരുന്ന അന്തരിച്ച സുഭദ്ര മോഹൻൻ്റെ അനുശോചനത്തോടെ ആരംഭിച്ച യോഗത്തിന് വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീകാന്ത് സോമൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ഷൈലമ്മ സുധാകരൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. 2026 -27 വർഷത്തേക്കുള്ള ബഡ്ജറ്റും പാസാക്കി.  പുതിയ ഭരണസമിതിയായി പ്രസിഡൻ്റ്: ശോഭാ രാജു ,

Advertisements

വൈസ് പ്രസിഡണ്ട്: മണിയമ്മ സോമൻ, 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറി: ഷൈലജ രമേശ്, ട്രഷറർ:വിജയമ്മ തമ്പി,    കമ്മിറ്റി അംഗങ്ങളായി

ശ്യാമള പ്രദീപ്, സ്നേഹ മണി, സൗദാമിനി വാസുദേവൻ, രജനി സന്തോഷ്,

തുളസി ബാലചന്ദ്രൻ എന്നിവരെയും യൂണിയൻ വാർഷിക പ്രതിനിധികളായി

ജാൻസി അജിത്ത് , മഞ്ജുള രതീഷ് , ബിന്ദു മോഹൻ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, ശാഖായോഗം സെക്രട്ടറി ഗിരീഷ്പി.എസ്., വൈസ് പ്രസിഡണ്ട് ബിനു പി.മണി, യൂത്ത്മൂവ്മെൻറ് യൂണിയൻ കൗൺസിലർ ടി. എൻ.നിഷാന്ത്, യൂത്ത്മൂവ്മെൻറ് സെക്രട്ടറി സി.എസ്. മണിക്കുട്ടൻ എന്നിവർ ആശംസകൾ അറിയിച്ചു. നിലവിലുണ്ടായിരുന്ന വനിതാസംഘം ഭരണസമിതി അംഗങ്ങൾക്ക് ശാഖ കമ്മിറ്റി ആദരവ് നൽകി. യോഗത്തിന് വനിതാ സംഘം യൂണിറ്റ് പ്രസിഡൻറ് ബിജി സജീവ് സ്വാഗതവും വൈസ് പ്രസിഡണ്ട് ഷൈലജ അശോക് നന്ദിയും അറിയിച്ചു.

Hot Topics

Related Articles