കിരീടം പിടിക്കാനിറങ്ങിയ റയലിന് സമനിലപ്പൂട്ട് : മയ്യോർകയോട് സമനില വഴങ്ങി ചാമ്പ്യന്മാർ 

മാഡ്രിഡ് : ലിഗയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില. ഇന്ന് നടന്ന മത്സരത്തില്‍ അവർ മയ്യോർകയോട് സമനില വഴങ്ങി. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. അതിനാല്‍ റയല്‍ മാഡ്രിഡിൻ്റെ ലാ ലിഗ കിരീട പ്രതിരോധത്തിന് മികച്ച തുടക്കം ലഭിച്ചില്ല. എവേ മത്സരത്തില്‍ തുടക്കം മികച്ച രീതിയില്‍ ആരംഭിക്കാൻ അവർക്ക് കഴിഞ്ഞു. അതിൻറെ ഫലമായി പതിമൂന്നാം മിനിറ്റില്‍ അവർ ആദ്യ ഗോള്‍ നേടി ലീഡ് സ്വന്തമാക്കി.

Advertisements

ആദ്യ ഗോള്‍ നേടിയത് റോഡ്രിഗോ ആണ്. വിനീഷ്യസ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. രണ്ട് ബ്രസീലിയൻ താരങ്ങളുടെ മികച്ച കൂട്ടുകെട്ടിലൂടെ അവർ ആദ്യ ഗോള്‍ നേടി. പിന്നീട് മയ്യോർക സമനില ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഒന്നാം പകുതി റയല്‍ മാഡ്രിഡ് ലീഡുമായി അവസാനിപ്പിച്ചു. എന്നാല്‍ ആദ്യ ഗോളിന് ശേഷം അവർ തങ്ങളുടെ അറ്റാക്കിങ് ശൈലി ഒഴിവാക്കി. രണ്ടാം പകുതിയില്‍ അമ്ബത്തിമൂന്നാം മിനിറ്റില്‍ മയ്യോർക സമനില ഗോള്‍ നേടി. വേദത് ആണ് ഗോള്‍ നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരം സമനിലയില്‍ എത്തിയതോടെ റയല്‍ മാഡ്രിഡ് തങ്ങളുടെ അറ്റാക്കിങ് പുറത്തെടുക്കുകയും ഗോളിനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവർക്ക് വിജയ ഗോള്‍ നേടാൻ കഴിഞ്ഞില്ല. കൂടാതെ അവർക്ക് ഒരു ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. മെൻഡിക്കാണ് ചുവപ്പ് കാർഡ് ലഭിച്ചത്.

Hot Topics

Related Articles