സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ടു ജില്ലകളില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു
ജില്ലകളില്‍ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Advertisements

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകള്‍ക്കും അവധിയാണ്. റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതുമൂലമാണ് അവധി പ്രഖ്യാപിച്ചത്. ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് ഐഎച്ച്‌ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി ഇവിടെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന സാഹചര്യത്തിലും അവധിയാണ്.

Hot Topics

Related Articles