സ്പോർട്സ് ഡെസ്ക്ക് : രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തെ വിജയിപ്പിക്കാന്‍ തകര്‍പ്പന്‍ പോരാട്ടം കാഴ്ച്ചവെച്ച് സഞ്ജു സാംസണ്.ടി20 ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു വെറും 36 പന്തില്‍ നിന്നും രണ്ടാം ഇന്നിങ്സില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി.
395 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് 11 ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപെട്ടിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു വിജയിക്കാന്‍ വേണ്ടിതന്നെ ബാറ്റ് വീശി. ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച സഞ്ജു 36 പന്തില്‍ നിന്നും ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
53 പന്തില്‍ 6 ഫോറും 3 സിക്സും ഉള്‍പ്പടെ 69 റണ്‍സ് നേടിയാണ് ഒടുവില്‍ സഞ്ജു പുറത്തായത്.
ആദ്യ ഇന്നിങ്സില്‍ 31 റണ്‍സിന്റെ ലീഡ് നേടിയ രാജസ്ഥാന് രണ്ടാം ഇന്നിങ്സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 155 പന്തില്‍ 155 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് രണ്ടാം ഇന്നിങ്സിലും രാജസ്ഥാന് വേണ്ടി തിളങ്ങിയത്.