ഒരു സ്ഥാപനത്തിൽ 22 വർഷത്തെ സർവീസ് ; 70 ആം വയസ്സിൽ ലീലക്ക്‌ യാത്ര അയപ്പ് നൽകി ഉഴവൂർ ഗ്രാമം

ഉഴവൂർ :ആയുർവേദ ഡിസ്പെൻസറിയിൽ 22 വർഷത്തെ മികച്ച സേവനത്തിന് ശേഷം ഇന്ന് വിരമിക്കുന്ന ലീല എം കെ ക്ക് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ മെമന്റോ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തങ്കച്ചൻ കെ എം , മെമ്പർ സിറിയക് കല്ലട, മെഡിക്കൽ ഓഫീസർ ഡോ സജേഷ് മാത്യു എന്നിവർ ആശംസകൾ നേർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രി വികസന സമിതി അംഗങ്ങളായ സജി ഒറ്റത്തങ്ങാടിയിൽ, ശ്രീ അമൽ കുമാർ മാളികയിൽ , ബിബില ജോസ് , ഫാർമസിസ്റ്റ് ഓമന സെബാസ്റ്റ്യൻ, സബിയ എന്നിവർ സന്നിഹിതരായിരുന്നു.

മേവട സ്വദേശിയായ മണ്ഡപത്തിൽ വീട്ടിൽ ലീല എം കെ കഴിഞ്ഞ 22 വർഷമായി ഉഴവൂർ ഡിസ്‌പെൻസറിയിൽ പാർട്ട്‌ ടൈം സ്വീപ്പർ പോസ്റ്റ്‌ ൽ സേവനം ചെയ്യുകയായിരുന്നു.

Hot Topics

Related Articles