മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി മൂന്നാം ക്ലാസുകാരി റോഡിൽ വീണു : ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

പാലക്കാട് : കൂറ്റനാട് പട്ടാമ്പി റോഡിൽ മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ മൂന്നാം ക്ലാസുകാരിയുടെ ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.  ദേവലോകം ബാറിന് മുൻ വശത്ത് വെച്ചാണ് അപകടമുണ്ടായത്.

Advertisements

ഈ സമയം പട്ടാമ്പി ഭാഗത്ത് നിന്നും വന്ന  ബസ് റോഡിൽ വീണ പെൺകുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ കയറുകയായിരുന്നു. കൈക്ക് മുകളിൽ കയറി നിന്ന ബസ് വീണ്ടും പുറകോട്ട് എടുത്ത ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മുത്തശ്ശിക്കും അപകടത്തിൽ പരിക്കുണ്ട്.

Hot Topics

Related Articles