രോഹിത് ശർമ വിരമിക്കുന്നു? ലോർഡ്സിലെത് അവസാന മത്സരമെന്ന സൂചന ശക്തം 

 ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ രോഹിത് ശർമ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി റിപ്പോർട്ട്. ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ ജൂലൈ 19-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കരിയറിലെ അവസാന ഏകദിന മത്സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ പരമ്പരയ്ക്ക് ശേഷം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായും ഭാവി പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്നും ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.

Advertisements

കഴിഞ്ഞ ആഴ്ച മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സാന്നിധ്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി രോഹിത് ശര്‍മ്മയുമായി ചര്‍ച്ച നടത്തുകയും ടീമിന്റെ ഭാവി പദ്ധതികള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. നിലവില്‍ അവസരത്തിനായി കാത്തിരിക്കുന്ന യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അതിലൂടെ 2027-ല്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിലേക്ക് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 2027 ലോകകപ്പ് പദ്ധതികളില്‍ രോഹിതിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി.

Hot Topics

Related Articles