റൊഡാൾഡോയ്ക്ക് പിന്നാലെ മെസ്സിയെയും ടീമിലെത്തിക്കാൻ സൗദി ; റെക്കോർഡ് തുക വാഗ്ദാനം ചെയ്ത്  അല്‍ ഹിലാല്‍ ക്ലബ്ബ്

സ്പോർട്സ് ഡെസ്ക്ക് : മെസ്സിയെ സൗദിയിലെത്തിക്കാൻ, റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസ്സിക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തിരിക്കുകയാണ് സൗദി ക്ലബ്. സൗദി ലീഗില്‍ അല്‍ നസ്റിലിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ ക്ലബാണ് മെസ്സിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

Advertisements

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്റില്‍ എത്തിയതിന് പിന്നാലെ അല്‍ ഹിലാലിന്റെ മെസ്സി എന്നെഴുതിയ പത്താം നമ്പര്‍ ജേഴ്സി ക്ലബ് വില്‍പ്പനക്കെത്തിച്ചിരുന്നു. മെസ്സിയെ സ്വന്തമാക്കാന്‍ എത്ര പണം ഒഴുക്കാനും അല്‍ ഹിലാല്‍ ഒരുക്കമാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസിര്‍ സ്വന്തമാക്കിയതോടെയാണ് അല്‍ ഹിലാല്‍ നീക്കങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ മെസ്സിയും അല്‍ ഹിലാല്‍ ക്ലബും ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

Hot Topics

Related Articles