കോട്ടയം: വിപണിയിൽ റബ്ബർ വില ഇടിക്കാൻ കമ്പനിഡീലർമാരും ബ്രോക്കർമാരും റബ്ബർ ബോർഡിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് ആസൂത്രിത നീക്കം നടത്തുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
കോട്ടയം മലബാർ വിപണികൾ നിയന്ത്രിക്കുന്നവരാണ് ഇതിനുപിന്നിൽ. നോർത്ത്ഈസ്റ്റിൽ നിന്നും പ്രാദേശികവിപണിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ൦ഭരിച്ചഷീറ്റുകൾ ഇവരുടെ കൈവശം വലിയ തോതിൽ ഉണ്ട്. ഇത് ഉയർന്ന വിലയ്ക്ക് വിറ്റയിച്ച് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടി വില വർദ്ധിച്ചപ്പോൾ വിപണിയിൽനിന്നു൦ ഷീറ്റ് വാങ്ങാതെ മാറി നിൽക്കുകയാണ്. ഇതു മൂലമാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുറയാൻ കാരണം ഇതുമൂലം ഉയർന്ന തുകമുടക്കി മഴമറയിടണമോ എന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ ആഴ്ച 255 രുപാ ഉണ്ടായിരുന്ന റബ്ബർ ഷീറ്റ് വില ഇന്ന് ഇരുനൂറ്റി നാൽപ്പതിയെട്ട് രൂപയായി കുറഞ്ഞൂ. വിപണിയിൽ കൃത്യമായ വിലയിടിവ് സൃഷ്ടിച്ചു റബ്ബർ മേഖലയെ തകർക്കാൻ റബ്ബർ ബോർഡ് ഒത്താശചെയ്യുന്നത് റബ്ബർ കർഷകരിൽ പ്രതിക്ഷേധം ശക്തമാണ്.


