ശബരിമല: ടെലിവിഷന്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ നന്ദനത്തില്‍ ശ്രീകൃഷ്ണനായി വേഷമിടുന്ന പാലക്കാട് സ്വദേശി ആഷ്ബിന്‍ അനില്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. ഇരുന്നൂറ് പേരടങ്ങുന്ന പഴമ്പാറക്കോട് അയ്യപ്പ സേവാ സംഘത്തിനൊപ്പമാണ് ആഷ്ബിന്‍ ശബരീശ സന്നിധിയില്‍ എത്തിയത്. ദര്‍ശന ശേഷം ആഷ്ബിന്‍ വലിയ നടപ്പന്തലിലെ ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ കുച്ചുപ്പുടി അവതരിപ്പിച്ചു. ഏഴ് തവണ അയ്യപ്പ ദര്‍ശനത്തിനെത്തിയിട്ടുള്ള ആഷ്ബിന്‍ ആദ്യമായാണ് അയ്യപ്പ സന്നിധിയില്‍ ചുവട് വച്ചത്. തന്റെ ഗുരു ഗീത പത്മകുമാര്‍ചിട്ടപ്പെടുത്തിയ ദുര്‍ഗ സ്തുതിയാണ് ആഷ്ബിന്‍ ശബരീശ സന്നിധിയില്‍ അവതരിപ്പിച്ചത്.
ആഷ്ബിന്റെ ചടുലമായ ചുവടുകള്‍ സന്നിധാനത്തെത്തിയ ഭക്തരുടെ മനം നിറച്ചു. ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആഷ്ബിന്‍ മൂന്ന് വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്നു. ഉഷയാണ് മാതാവ്. മുമ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ആഷ്ബിന്‍ അയ്യപ്പ സന്നിധിയില്‍ ചുവട് വയ്ക്കുകയെന്ന തന്റെ എക്കാലത്തേയും വലിയ സ്വപ്നം സാക്ഷാത്ക്കരിച്ചാണ് അയ്യപ്പ സന്നിധിയില്‍ നിന്നും തിരികെ ഇറങ്ങിയത്.