“ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായ കനത്ത നഷ്ടം; അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അനുകരണീയം”: സച്ചിൻ പൈലറ്റ്

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അനുകരണീയമാണെന്നും, കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായ കനത്ത നഷ്ട്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോ​ഗമെന്നും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് .
സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു അദ്ദേഹം.

Advertisements

പൊതുജീവിതത്തിൽ അദ്ദേഹം പുലർത്തിയ സത്യസന്ധത മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരും തയ്യാറാകണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എപ്പോഴും പുഞ്ചരിയോടെ മാത്രം കണ്ടിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടി ജനങ്ങൾക്ക് നൽകിയ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതിഫലമാണ് വിലാപയാത്രയിൽ കണ്ടത്. കാലത്തിനുമുൻപേ സഞ്ചരിച്ച വ്യക്തിയും ജാതിമതഭേദമന്യേ ആളുകളെ ഒരുപോലെ കണ്ട രാഷ്ട്രീയനേതാവുമാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഒഴുകിയെത്തുന്നത്.

53 കൊല്ലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തിയും ബന്ധങ്ങളും മനസിലാക്കാൻ കഴിയും. സച്ചിൻ പൈലറ്റ് പറഞ്ഞു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതും ആയിരുന്നു എന്നും സച്ചിൻ കൂട്ടിച്ചേർത്തു. കല്ലറ സന്ദർശിച്ച ശേഷം സച്ചിൻ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയേയും മക്കളേയും ആശ്വസിപ്പിച്ചു.

Hot Topics

Related Articles