ശാഖാ വാർഷികവും കുടുംബ സഗമ വും നടത്തി 

കടപ്ലാമറ്റം ; അഖില കേരളാ വിശ്വകർമ്മ മഹാസഭ കടപ്ലാമറ്റം 274-ാം നമ്പർ ശാഖയുടെ വാർഷിക തെരഞ്ഞെടുപ്പു യോഗവും കുടുംബ സംഗമവും  കടപ്ലാമറ്റം സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്നു.. അഖില കേരളാ വിശ്വകർമ്മ മഹാസഭാ സംസ്ഥാന  ഓർഗനൈസിംഗ് സെക്രട്ടറി കെ.എസ്. മനോഹരൻ  ഉദ്ഘാടനം ചെയ്തു. 

Advertisements

മീനച്ചിൽ യൂണിയൻ സെക്രട്ടറി യു.ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ  യൂണിയൻ പ്രസിഡണ്ട് ററി  എസ്.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യൻ,  മുതിർന്ന ശാഖാ അംഗങ്ങളെ … പൊന്നാട അണിയിച്ച് ആദരിച്ചു.. വാർഡ് മെമ്പർ ബീന തോമസ്, ആശംസ പ്രസംഗഗം നടത്തി. താലുക്ക് യുണിയൻ പ്രതിനിധി വി.കെ സദാശിവൻ സ്വാഗതം ആശംസിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടപ്ലാമറ്റം ശാഖാ പ്രസിഡണ്ട് എം.സി.രാജേഷ്, സെക്രട്ടറി സി.കെ.ഷിജു  ശാഖ ട്രഷറർ എ.എൻ രാജപ്പൻ നന്ദി പറഞ്ഞു. സി.വി സോമൻ . എ.വി സുരേന്ദ്രൻ  കെ.കെ ബാബു , അശ്വതി ബിജോ . മജ്ജുഷ സജീവ് , കുമാരി അശ്വതി രാജേഷ്  ചന്ദ്രമ്മ രാജു , ഷീബാ രാജേഷ്  മനോജ് കുരിക്കാട്ടിൽ സി.വി  തങ്കച്ചൻ   എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ശാഖാ അംഗങ്ങളുടെയും  കുട്ടികളുടെയും വിവിധ കലാപരിപാടികൾ സമ്മേളനാനന്തരം അവതരിപ്പിച്ചു

Hot Topics

Related Articles